മൂവാറ്റുപുഴ: ബെംഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം നാട്ടിലെത്തിച്ചു.രണ്ട് ആംബുലൻസുകളിലായാണ് രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരുടെ മൃതദേഹങ്ങൾ എത്തിച്ചത്.പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ വൈകുന്നേരത്തോടെ സംസ്കരിക്കും.
രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ബെംഗളൂരുവിലെത്തിയത്. 56 പേർ അടങ്ങുന്ന സംഘമാണ് യാത്ര പോയത്. ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിന് ഇറങ്ങിയ സമയത്താണ് കനത്ത കാറ്റും, മഴയും ഉണ്ടായത്.
തുടർന്ന് അടുത്തുള്ള ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറിനിന്നു.ഇതിനിടെ പെട്ടെന്നാണ് മതിലിടിഞ്ഞ് വീണത്. ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
