കൊച്ചി: ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എൻകെ സുധീർ വീണ്ടും കോൺഗ്രസിലേക്ക്. തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീർ ഫേസ്ബുക്കിൽ കുറിച്ചു.
'എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാൻ വീണ്ടും കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ഒരു പ്രവർത്തകനെന്ന നിലയിൽ, നാട്ടിലെയും പാർട്ടിയിലെയും എന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ മാനിച്ചും, എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുമാണ് ഞാൻ ഈ തീരുമാനമെടുത്തിരിക്കുന്നത്.ഇനി പഴയ വീര്യത്തോടെയും ആവേശത്തോടെയും നിങ്ങളോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്' എൻകെ സുധീർ ഫേസ്ബുക്കിൽ കുറിച്ചു.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സുധീർ കോൺഗ്രസ് വിട്ടത്. പിവി അൻവറിന്റെ പിന്തുണയോടെ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പിവി അൻവറിനോട് ഉടക്കിപിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു എൻകെ സുധീർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
