കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്.
കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്താണ് സന്തോഷ് കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പൊലീസ് വിശദമായി അന്വേഷിക്കും.
കൈതപ്രം സ്വദേശി രാധാകൃഷ്ണൻ (49) ആണ് പെരുമ്പടവ് സ്വദേശി സന്തോഷിന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. രാധാകൃഷ്ണൻ ബിജെപിയുടെ പ്രാദേശിക നേതാവും ഭാര്യ ജില്ലാ നേതാവുമാണ്.
കൊല്ലപ്പെട്ട രാധാകൃഷ്ണനും പ്രതി സന്തോഷും തമ്മിൽ സംഭവദിവസം രാവിലെയും വാക്കുതർക്കവും വെല്ലുവിളികളുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് സന്തോഷ് വീട്ടിലേക്ക് പോവുകയും വൈകിട്ടോടെ തോക്കുമായി തിരികെ വരികയുമായിരുന്നു. സന്തോഷ് ഇന്നുരാവിലെ ഫേസ്ബുക്കിലൂടെ രാധാകൃഷ്ണനെതിരെ വധഭീഷണിയും മുഴക്കിയിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തോക്കിന് ലൈസൻസ് ഉള്ളതായാണ് സൂചന. ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യും. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇരിക്കൂർ കല്യാട് സ്വദേശി രാധാകൃഷ്ണനെ പെരുംമ്പടവ് സ്വദേശി സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. രാധാകൃഷ്ണന്റെ നിർമാണം നടക്കുന്ന വീട്ടിൽവെച്ചായിരുന്നു കൊല നടന്നത്. പോയിന്റ് ബ്ലാങ്കിലാണ് സന്തോഷ് ഷൂട്ട് ചെയ്തത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്