യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ  പിറന്നാൾ ആഘോഷം; പൊലീസുകാരന് സസ്പെൻഷൻ

OCTOBER 8, 2025, 8:13 PM

കോഴിക്കോട്:  യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ജന്മദിന കേക്ക് മുറിച്ചത് ഏറെ വിവാദമായിരുന്നു.

വിവാദ ജന്മദിനാഘോഷത്തിന് പിന്നാലെ കൊടുവളളി പൊലീസ് സ്റ്റേഷൻ മുൻ ഇൻസ്‌പെക്ടർ കെ പി അഭിലാഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. 

ഈ വർഷം ജൂണിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കോൺഗ്രസ് കൊടുവളളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി സി ഫിജാസിന്റെയും നേതൃത്വത്തിലാണ് പ്രവർത്തകർ കെ പി അഭിലാഷിന്റെ പിറന്നാൾ ആഘോഷിക്കാനായി സ്റ്റേഷനിലേക്ക് എത്തിയത്.

vachakam
vachakam
vachakam

'ഹാപ്പി ബർത്ത്ഡേ ബോസ്' എന്ന തലക്കെട്ടോടെ ഫിജാസ് പിറന്നാളാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായി.

വിവാദത്തിന് പിന്നാലെ അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താനാണ് എഡിജിപി ഉത്തരവിട്ടത്. കുറ്റവാളികളുമായുളള നിയമവിരുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സിഡിആർ വിശദാംശങ്ങളും സാമ്പത്തിക ഇടപാട് വിശദാംശങ്ങളും ഉൾപ്പെടെയുളള വ്യക്തമായ തെളിവുകൾ ഉൾക്കൊളളുന്ന റിപ്പോർട്ട് അഡീഷണൽ ഡയറക്ടർ ജനറൽ (ഇന്റലിജൻസ്) നേരത്തെ സമർപ്പിച്ചിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam