ദില്ലി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണത്തിൽ വിശദീകരണവുമായി അധികൃതർ. ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് അധികൃതർ വിശദീകരിച്ചു.
ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐഎസ്ആർഒയുടെ വിശദീകരണമെത്തുന്നത്.
ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും ഔദ്യോഗിക വിശദീകരണം നൽകി. ഇൻസ്പേസ് സർക്കാർ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കും. എൻസിൽ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തും. പുതിയ ബഹിരാകാശ നയം വിപണിയെ വളർത്തിയെന്നും ഇസ്രൊ ഔദ്യോഗിക പോസ്റ്റ് വിശദമാക്കുന്നത്. സ്വന്തം ബഹിരാകാശ നിലയവും, ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് ഇസ്രൊ മുന്നേറുമെന്നും വിശദീകരണം വ്യക്തമാക്കുന്നു.
ഐഎസ്ആർഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ലക്ഷ്യം. ഇസ്രൊ വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും വിശദീകരണം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
