ഡാളസ് : മദ്യപിച്ച് വാഹനം ഓടിച്ചതിന് ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 29ന് ഹർലി ഓടിച്ചിരുന്ന ട്രക്ക് ഒരു 'നോ പാർക്കിംഗ് ' ബോർഡിൽ ഇടിക്കുന്നത് പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. ടെക്സസ് എ ആൻഡ് എം ബേസ്ബോൾ മത്സരത്തിനിടെയും റെസ്റ്റോറന്റുകളിൽ നിന്നുമായി മദ്യം കഴിച്ചതായി അദ്ദേഹം സമ്മതിച്ചു. ഫീൽഡ് സോബ്രൈറ്റി ടെസ്റ്റിൽ അദ്ദേഹം പരാജയപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവം നടക്കുമ്പോൾ അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഔദ്യോഗിക വാഹനമല്ല ഉപയോഗിച്ചിരുന്നതെന്നും ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിലവിൽ ഹർലി ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
