കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ.
സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്റെ പരാമർശത്തിനെതിരെയാണ് ഫിലിം ചേമ്പറിൽ പരാതി നൽകിയിരിക്കുന്നത്. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്ന് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമെന്ന് സജി നനന്ത്യാട്ട് പരാമർശം. 1989ലെ സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ തന്നോട് എതിർപ്പ്.
തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നതെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്