ന്യൂഡൽഹി: അയോധ്യ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ താത്കാലിക ജനറൽ സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ചു. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.സംഭാവനക്കൊളളയുമായി ബന്ധപ്പെട്ട് ചമ്പത് റായ് സെക്രട്ടറി പദവി രാജിവെച്ചതോടെയാണ് ഇടക്കാല സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ചത്.
ജനറൽ സെക്രട്ടറി പദവിയിൽ സ്ഥിരനിയമനം ഉണ്ടാകുന്നത് വരെ ആ ഉത്തരവാദിത്വം താത്കാലികമായി തന്നെ ഏൽപ്പിച്ചതായി കൃഷ്ണ മോഹൻ മാധ്യമങ്ങളോട് പ്രതികരിച്ചു.സംഭാവനക്കൊള്ളയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരേ ട്രസ്റ്റ് കർശന നടപടി സ്വീകരിക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾക്കിടയാകുന്ന പഴുതുകൾ അടയ്ക്കാനാണ് പ്രഥമപരിഗണന. ഭാവിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
