കൊച്ചി: മുണ്ടംവേലി പി ആന്ഡ് ടി ഫ്ളാറ്റ് വാസയോഗ്യമല്ലെന്ന് റിപ്പോര്ട്ട് നല്കി അമിക്കസ് ക്യൂറി. ഗുരുതര നിര്മ്മാണപ്പിഴവുകളും സുരക്ഷാഭീഷണികളും നിലനില്ക്കുന്നുവെന്നുമാണ് റിപ്പോര്ട്ട്. പി ആന്ഡ് ടി ഫ്ളാറ്റില് ലിഫ്റ്റോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്നും ഇടിമിന്നല് പ്രതിരോധ സംവിധാനം എര്ത്തുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
2024ല് ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി നിര്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിര്മാണ തകരാറുകള് കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില് തന്നെ ഫ്ലാറ്റില് കനത്ത ചോര്ച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാര് നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്ന്ന് സര്ക്കാര് വിഷയത്തില് വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫ്ളാറ്റ് നിര്മാണത്തിലെ അപാകതകള് നിയമസഭയില് ഉന്നയിച്ച് മുഹമ്മദ് ഷിയാസ് എംഎല്എ രംഗത്ത് വന്നിരുന്നു. വിഷയം ചര്ച്ച ചെയ്ത മുഖ്യമന്ത്രി വിഡി സതീശന് മുണ്ടംവേലി ഫ്ളാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു പറഞ്ഞത്.
അതേസമയം അടിയന്തരമായി ആളുകളെ മാറ്റിപ്പാര്പ്പിക്കണമെന്ന് അമികസ് ക്യൂറി കോടതിയില് അറിയിച്ചു. സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരു താമസസ്ഥലത്തേക്ക് ആളുകളെ മാറ്റിപ്പാര്പ്പിക്കണം.
അഗ്നിരക്ഷ സംവിധാനം പ്രവര്ത്തനരഹിതമാണ്. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകി സമീപത്തേക്ക് വ്യാപിക്കുന്നുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമല്ലെന്നും ഇത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്നുമാണ് റിപ്പോര്ട്ടിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
