കൊച്ചി: നഗരമധ്യത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി രാഹുല്‍, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ചായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതികള്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നില്‍ക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം.
എന്നാല്‍ യുവതി പ്രതികളിലൊരാളുടെ കൈയ്യില്‍ ശക്തിയായി കടിക്കുകയും കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. യുവതി ഉടന്‍ തന്നെ പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
