ജാമ്യാപേക്ഷ തള്ളി,  ആന്റോ അഗസ്റ്റിൻ  ജയിലിൽ തുടരും

SEPTEMBER 18, 2026, 1:07 AM

 കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും വ്യാജമദ്യം സൂക്ഷിച്ചതിനും എക്സൈസ് അറസ്റ്റ് ചെയ്ത ആന്റോ അഗസ്റ്റിന് ജാമ്യമില്ല. 14 ദിവത്തേക്ക് മാനന്തവാടി ജില്ലാ ജയിലിൽ തുടരും.

 ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളി. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്.

അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റൻ. 14 ദിവസത്തേക്കാണ് ആൻറോയെ കോടതി റിമാൻഡ് ചെയ്തത്.  

vachakam
vachakam
vachakam

ആന്റോയുടെ വയനാട്ടിലെ വീടിന്റെ ഒന്നാംനിലയിലെ മുറിയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്.

വൻതോതിൽ ശേഖരിച്ച് വെച്ച മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥർ ആന്റോയെ 5 മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam