തൃശൂർ: ഒൻപതാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി അവാർഡ് സമർപ്പണവും അനുസ്മരണവും ആദരണയോഗവും 2026 ജൂലൈ 20 തിങ്കളാഴ്ച വൈകീട്ട് 3.30ന് കേരള സാഹിത്യ അക്കാദമി എം.ടി ഹാളിൽ വെച്ച് നടക്കും.
തൃശൂർ നിയോജകമണ്ഡലം എം.എൽ.എ രാജൻ ജെ. പല്ലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ അശോകൻ ചരുവിൽ ഷംസുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി. സരസ്വതി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമർപ്പണം നിർവ്വഹിക്കും. പ്രശസ്ത ചെറുകഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ വൈശാഖനാണ് ഇത്തവണത്തെ വിശിഷ്ടസാഹിതി സേവാപുരസ്‌കാരം നേടിയിട്ടുള്ളത്.
ഇതുകൂടാതെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച താഴെ പറയുന്ന പ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങും:
അപ്പുക്കുട്ടൻ (കഥ), ഡോ. ടി.ടി. പ്രഭാകരൻ (പഠനം), ഡോ. ആര്യാഗോപി (കവിത), സെബാസ്റ്റ്യൻ (കവിത), കെ. രഘുനാഥൻ (നോവൽ), ഡോ. സി. ഗണേഷ് (നോവൽ), രാജൻ കരുവാരകുണ്ട് (തൂലികാശ്രീ കഥാ പുരസ്‌കാരം)
ചടങ്ങിൽ പതിനഞ്ചോളം എഴുത്തുകാരെ ആദരിക്കുന്നതുമാണ്. ഡോ. പി.വി. കൃഷ്ണൻ നായർ അഭിനന്ദന പ്രഭാഷണം നടത്തും. പി. അപ്പുക്കുട്ടൻ, അനിൽ സമ്രാട്ട്, കെ. സന്തോഷ്‌കുമാർ, കെ.ആർ. ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
എൻ. ശ്രീകുമാർ സ്വാഗതവും, പി.എൻ. കൃഷ്ണൻകുട്ടി നന്ദിയും രേഖപ്പെടുത്തും. അങ്കണം ഷംസുദ്ദീൻ സ്മൃതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
