എക്സാലോജിക്ക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തിൽ സർക്കാരും ആഭ്യന്തരവകുപ്പും സ്വീകരിച്ച നടപടികൾ പൂർണ്ണമായും ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ അനാവശ്യ ധൃതി കാണിക്കാതെ, അവധാനപൂർവ്വം പരിശോധിച്ച് നിയമനടപടി സ്വീകരിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമീപനത്തെയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.
എഫ്.ഐ.ആർ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമായിരുന്നു. പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചതിനെ തുടർന്നാണ് സർക്കാർ ആ വിധി നടപ്പാക്കിയത്. ഈ സാഹചര്യത്തിലും എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടില്ല എന്നത് പ്രധാന വസ്തുതയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാന സർക്കാർ എടുത്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കുന്നതാണെന്ന നിലപാടാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം വിധി വിലയിരുത്തിക്കൊണ്ട് പറഞ്ഞു. ചുരുക്കത്തിൽ ഈ കേസിൽ വിജിലൻസിന്റെ എഫ്.ഐ.ആർ അതേപടി നിലനിൽക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പരാതിക്കാരന് വാദങ്ങൾ നിരത്താൻ അവസരം നൽകാനാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
English Summary: Home Minister Ramesh Chennithala stated that the Supreme Court verdict confirmed the state governments and home departments actions in the Exalogic case against former Chief Minister Pinarayi Vijayan and his family were entirely correct. He emphasized that the government, upon receiving the Enforcement Directorate letter, took careful legal steps without undue haste, a stance upheld by the Supreme Court. Chennithala noted that the preliminary inquiry announced before registering the FIR was part of this policy.
Tags: Ramesh Chennithala, Exalogic case, Supreme Court verdict, Government action, FIR, Vigilance, Malayalam News, News Malayalam, Latest Malayalam News, Vachakam News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
