സംസ്ഥാന സർക്കാറിനെതിരെ സമരത്തിനിറങ്ങേണ്ട സമയമായെന്ന്   പിണറായി വിജയൻ

JULY 25, 2026, 9:28 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സമരത്തിനിറങ്ങേണ്ട സമയമായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 

വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ആർക്കുമറിയില്ല. പുതിയ സർക്കാർ പൂർണമായും കൈയൊഴിഞ്ഞു. സ്ത്രീ സുരക്ഷ പദ്ധതി തുടർ നടപടി ഒന്നും ഇല്ല.

ആദ്യത്തെ കുറച്ചു നാളുകൾ ഒന്നും പറയണ്ട എന്ന് കരുതി ഇരുന്നു. പക്ഷെ ഇതൊക്കെ കാണുമ്പോൾ എങ്ങനെ പറയാതിരിക്കുമെന്നും പ്രക്ഷോഭങ്ങളും സമരങ്ങളും തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

vachakam
vachakam
vachakam

 16 ലക്ഷം സ്ത്രീകൾ സർക്കാരിനെതിരെ അണി നിരക്കും. നാടാകെ ലോഡ് ഷെഡ്ഡിങ്ങാണ്. മുമ്പ് നല്ല മാനേജ്മെന്റ് ആയിരുന്നു. സർക്കാരിന്റെ പിടിപ്പ് കേടാണ് വിഷയത്തിൽ കാണുന്നത്.

മുൻകരുതൽ ഇല്ല. മഴ കുറയുന്നത് ഇപ്പോൾ മാത്രം അല്ലെന്നും മുന്നേയും ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ലോഡ് ഷെഡിങ് ഉണ്ടായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി. വിഴിഞ്ഞത്ത് യുഡിഫിന്റെ നീക്കം ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam