പഞ്ചാബിൽ എഎപിയുടെ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്നുപേർ ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

APRIL 26, 2026, 4:03 AM

 ദില്ലി:  ആം ആദ്മി പാർട്ടിയ്ക്ക് ആകെപ്പാടെ ശകുനപ്പിഴ! കഴിഞ്ഞ ദിവസമാണ് രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർ  എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. തൊട്ടുപിന്നാലെ പഞ്ചാബിലും പ്രതിസന്ധി ഉടലെടുക്കുകയാണ്. 

 പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്നുപേർ ഉടൻ പാർടി വിടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ഒപ്പം കൊണ്ടുവരാൻ ബിജെപി നീക്കം തുടങ്ങിയെന്നും സൂചനയുണ്ട്.

 62 എംഎൽഎമാർ രാഘവ് ഛദ്ദയുടെ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് അവകാശവാദം. ഇതില്‍ പലരും ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെടുന്നു എന്നും സൂചനകളുണ്ട്.

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് അരവിന്ദ് കേജ്‌രിവാള്‍ നേരിട്ട് രംഗത്തിറങ്ങുകയാണ്. ബംഗാളിലെ പ്രചാരണത്തിന് ശേഷം തിരിച്ചെത്തിയാല്‍ ഉടന്‍ എം.എല്‍.എമാരെയും മുതിര്‍ന്ന നേതാക്കളെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തും. 

പാർട്ടിയുടെ മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ബിജെപി സമീപിച്ചു എന്നാണ് സൂചന. അനന്ത്പൂർ സാഹിബ് എംപി മൽവീന്ദർ സിംഗ് കാംഗ് പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam