കുന്നംകുളത്ത് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

JUNE 5, 2026, 4:24 AM

തൃശൂര്‍: കുന്നംകുളത്ത് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.ആലിക്കല്‍ നിഷാദ് ആണ് മരിച്ചത്. 

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.പോര്‍ക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനായി മുകളില്‍ കയറിയപ്പോഴാണ് അപകടം നടന്നത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷാദ് മരിച്ചിരുന്നു.

അതേസമയം, കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.പൊന്നാരശ്ശേരി വീട്ടില്‍ മോഹനന്റെ വീട്ടിലേക്ക് പോകുന്ന സര്‍വീസ് വയര്‍ ക്ഷേത്രത്തിലെ ഷീറ്റില്‍ തട്ടി നിന്നിരുന്നു. ഇതില്‍ നിന്നാണ് നിഷാദിന് ഷോക്കേറ്റതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam