ശസ്ത്രക്രിയയ്ക്കിടെ മാരക വിഷാംശമുള്ള മരുന്ന് നൽകി,72 കാരിയായ യു.എസ് വനിതയ്ക്ക് അരയ്ക്ക് താഴേക്ക് തളർച്ച

AUGUST 29, 2026, 1:08 AM

ടെന്നിസി: കാൽമുട്ട് മാറ്റിസ്ഥവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ അബദ്ധം; മാരക വിഷാംശമുള്ള മരുന്ന് നൽകിയതിനെ തുടർന്ന് 72 കാരിയായ യു.എസ് വനിതയ്ക്ക് അരയ്ക്ക് താഴേക്ക് തളർച്ച.

നാഷ്‌വില്ലയിലെ അസൻഷൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 14നാണ് സംഭവം. ഗ്ലെൻഡ ഡോർട്ടൻ (72) എന്ന സ്ത്രീക്കാണ് സാധാരണ വേദനസംഹാരിക്ക് പകരം എപ്പിഡ്യൂറൽ പ്രൊസീജറിലൂടെ പൊട്ടാസ്യം അടങ്ങിയ മരുന്ന് മാറി നൽകിയത്.

ഫാർമസിയിൽ നിന്നുണ്ടായ ഗുരുതരമായ ഈ വീഴ്ച മൂലം നാല് രോഗികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഗ്ലെൻഡ ഉൾപ്പെടെയുള്ളവർക്ക് പക്ഷാഘാതം സംഭവിക്കുകയും മറ്റൊരാൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

vachakam
vachakam
vachakam

സംഭവത്തിൽ ആശുപത്രി അധികൃതർ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഗ്ലെൻഡയെ നിലവിൽ ഷിക്കാഗോയിലെ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam