ജാക്സൺവിൽ: താറാവുകുഞ്ഞുങ്ങളെ മനഃപൂർവം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്ളോറിഡ സ്വദേശിയായ ബെവർലി സാസ്ബെറി (64) അറസ്റ്റിലായി.
മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 11 ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ മുറ്റത്ത് താറാവുകൾ അഴുക്കുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഇവരുടെ ക്രൂരത. റോഡിലുണ്ടായിരുന്ന താറാവുകുഞ്ഞുങ്ങളുടെ മേൽ ബെവർലി തന്റെ കാർ പലതവണ ഓടിച്ചു കയറ്റുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. താറാവുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായി ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജാക്സൺവിൽ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലേക്ക് മാറ്റി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
