സാൻ ജോവാക്വിൻ കൗണ്ടി (കാലിഫോർണിയ): അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇൻസ്റ്റാഗ്രാമിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയായ മോണിക്ക ബരാജാസിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
18-ാം വയസ്സിൽ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച സാഞ്ചസ്, തന്റെ 14 വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ട അപകടം ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 26 മാസത്തെ ജയിൽവാസത്തിന് ശേഷം 2019ൽ ഇവർ പുറത്തിറങ്ങി.
കഴിഞ്ഞ ഡിസംബർ 2ന് സ്റ്റോക്ടണിലെ ഗെർട്രൂഡ് അവന്യൂവിൽ വെച്ചാണ് സാഞ്ചസിനും കൂടെയുണ്ടായിരുന്ന ഒരാൾക്കും വെടിയേറ്റത്. സാഞ്ചസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോണിക്ക ബരാജാസിനെ ഈ വാരാന്ത്യം പോലീസ് പിടികൂടിയത്. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തടവിൽ പാർപ്പിച്ചിരിക്കുകയാണ്, ഇവരെ മാർച്ച് 16 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി
അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ചൈനീസ് ചാരക്കണ്ണുകൾ; ഇറാൻ നടത്തിയ ഞെട്ടിക്കുന്ന നീക്കം
കൊല്ലപ്പെട്ട ആക്ടിവിസ്റ്റ് ചാർലി കിർക്കിന്റെ വിധവ എറിക്ക കിർക്കിന് വധഭീഷണി; ജെഡി വാൻസിനൊപ്പമുള്ള
'ഡി മലയാളി' വിജയകരമായ ഒരു വർഷം; പ്രവാസി മാധ്യമരംഗത്തെ നവയുഗപ്പിറവി