തിരുവനന്തപുരം: മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്ത കേസില്‍ മുൻ ഡെപ്യൂട്ടി തഹസീൽദാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി.
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജിൽ മഴക്കാല ദുരന്ത നിവാരണത്തിനായി 2001-2002 കാലയളവിൽ സർക്കാർ അനുവദിച്ച 1,83,000 രൂപ ദുരിതബാധിതർക്ക് അനുവദിക്കാതെ പാങ്ങോട് വില്ലേജ് ഓഫീസറും, നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന സുകുമാരനും ചേർന്ന് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നു.
കെ സുകുമാരനെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. 1,75,000 രൂപ പിഴയും അടയ്ക്കണം.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. ഒന്നാം പ്രതിയായ പാങ്ങോട് വില്ലേജ് ഓഫീസർ മരണപ്പെട്ടു പോയതിനാൻ ശിക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്