കടത്തിയത് 142 കിലോ കഞ്ചാവ്; യുവാക്കള്‍ക്ക് 30 വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും

NOVEMBER 29, 2024, 10:11 PM

ആലത്തൂര്‍: 142 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ മൂന്ന് യുവാക്കള്‍ക്ക് 30 വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി വയനാട് സുല്‍ത്താന്‍ബത്തേരി പഴുപ്പത്തൂര്‍ കൂട്ടുങ്ങള്‍ അബ്ദുള്‍ ഖയ്യും (39), രണ്ടാം പ്രതി കല്‍പ്പറ്റ ചുഴലി മാമ്പറ്റപ്പറമ്പില്‍ മുഹമ്മദ് ഷിനാസ് (28), മൂന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി ഏടാലമ്പറമ്പ് ഷറഫുദ്ദീന്‍ വാവ (34) എന്നിവരെയാണ് പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം.

2021 ജൂലൈ എട്ടിന് ദേശീയപാത ആലത്തൂര്‍ സ്വാതി ജങ്ഷനില്‍വെച്ചാണ് ആലത്തൂര്‍ എസ്.ഐ. ജിഷ്‌മോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. മൂന്നാം പ്രതിയെ പിന്നീട് അറസ്റ്റുചെയ്തു. പ്രോസിക്യൂഷന് വേണ്ടി മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് കുമാര്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ ശ്രീനാഥ് വേണു എന്നിവര്‍ ഹാജരായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam