കോട്ടയം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴവിരുന്നിനെ അനുസ്മരിപ്പിച്ചുകൊണ്ട് ക്രൈസ്തവവിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു.
പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും നടക്കും. സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിൻറെയും കാൽ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം.
വീടുകളിൽ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും. ഇതോടെ വിശുദ്ധവാരാചരണ കർമങ്ങൾ കൂടുതൽ സജീവമാകും. ഞായറാഴ്‌ച ഈസ്റ്റർ ആഘോഷത്തിനായ് ക്രൈസ്തവ ദേവാലയങ്ങളും കുടുംബങ്ങളും ഒരുങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്