കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. തമിഴ്നാട് സ്വദേശിനിയായ തുളസിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്നാണ് 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് തായ് എയര്‍വേഴ്സ് വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിലെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
വിപണിയില്‍ ഇതിന് 35 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്