തമിഴ് സിനിമാ താരത്തിനെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

APRIL 19, 2024, 8:57 AM

കോട്ടയം : തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

കൊല്ലം ചവറ തയ്യിൽ അൻസാർ ഖാൻ (25) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്. 12ന് ചെന്നൈ– തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം.

യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിക്കുകയായിരുന്നു.

vachakam
vachakam
vachakam

ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

കഞ്ചാവു കേസുകളിലടക്കം ഇയാൾ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam