ആശ്വസിക്കാം; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് 

JULY 23, 2026, 11:19 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം പവന് 1,07,200 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,400 രൂപയായിരുന്നു വില. 

എന്നാൽ, ഇന്ന് 1360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,840 രൂപയായി. ഗ്രാമിന് 13,230 രൂപയാണ് ഇന്ന് നൽകേണ്ടത്. 

വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. 

vachakam
vachakam
vachakam

അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്.

എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇനിയും സ്വർണവില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam