ശബരിമലയിലെ ഫ്ലൈ ഓവര്‍ ഒഴിവാക്കി തീർഥാടകർക്ക് നേരിട്ട് ദർശനം നൽകുന്ന കാര്യം ദേവസ്വം ബോർഡിൻ്റെ പരിഗണനയിൽ. നിലവിലുള്ള ബെയ്ലി പാലം നവീകരിച്ച് പുതിയ പാത ഒരുക്കും.
മാസ്റ്റർ പ്ലാനിൽ നിർദേശിച്ചിരിക്കുന്ന ഉരുക്ക് പാലത്തിൻ്റെ ആദ്യഘട്ടത്തിന് 10 കോടി രൂപ അനുവദിക്കും. പതിനെട്ടാം പടി കയറി വരുന്ന തീര്‍ഥാടകരെ ഫ്ലൈഓവറില്‍ കൂടി വരി നിര്‍ത്തി ശ്രീകോവിലിന്‍റെ വടക്കു ഭാഗത്ത് കൂടി കടത്തിവിടുന്നതാണ് നിലവിലെ രീതി.
സെക്കന്‍ഡുകള്‍കൊണ്ട് കടന്നു പോകുമ്പോള്‍ പലര്‍ക്കും ദര്‍ശനം കിട്ടുന്നില്ലെന്ന പരാതിക്കാണ് പരിഹാരം തേടുന്നത്. പതിനെട്ടാം പടി കയറി വരുന്നവരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം നല്‍കി പരിഹരിക്കാനാണ് ശ്രമം.
മാളികപ്പുറം, ബെയിലി പാലം, നിര്‍ദിഷ്ട സ്റ്റീല്‍ പാലം വഴി തിരികെ ചന്ദാനന്ദന്‍ റോഡിലേക്ക് പോകാം. വിവിധ വകുപ്പുകളുമായി വിശദമായി കൂടിയാലോചിച്ചെങ്കിലേ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്