പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

JULY 23, 2026, 8:41 AM

പാലക്കാട്: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ഡല്‍ഹിയിലെത്തിച്ച ശേഷമാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. 

2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശ്രീനിവാസനെ കൊലപ്പെടുത്തി എന്നാണ് എന്‍ഐഎ കേസ്. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് കണ്ടെത്തല്‍.

കേസില്‍ ആദ്യ കുറ്റപത്രം 2023 മാര്‍ച്ചിലും രണ്ടാം കുറ്റപത്രം അതേവര്‍ഷം നവംബറിലും എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam