ആലപ്പുഴ: സംഘപരിവാറുമായി തുറന്ന സഖ്യത്തിന് UDF ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി പിണറായി വിജയന്‍. കോ-ലീ - ബി സഖ്യം ജനം മറന്നിട്ടില്ല എന്നും നേമത്ത് BJP ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ് ലഭിക്കുന്ന വിവരം എന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം പിണറായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തൃശൂർ ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ട് ആണെന്നും തൃശ്ശൂരിൽ കോൺഗ്രസിന്റെ 86000 വോട്ട് കാണാനില്ല എന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ LDF ന് വോട്ട് കൂടിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം LDF കാട്ടില്ല.ഒരു വർഗീയ ശക്തികളുമായി സഖ്യത്തിനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്