തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവ് ഇറങ്ങി.
തൊഴിലാളി സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടി. കാക്കി പാന്റ്‌സും കാക്കി ഹാഫ് സ്ലീവ് ഷർട്ടുമാണ് കണ്ടക്ടർ/ഡ്രൈവർ തസ്തികകളിലേക്കുള്ള യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓവർകോട്ടും.
യൂണിഫോമിൽ നെയിംബോർഡും ഉണ്ടായിരിക്കും. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ കൈമാറി. മെക്കാനിക്കൽ ജീവനക്കാർ നീല യൂണിഫോമിലേക്ക് മാറും. 2015ലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്