തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ഡാമുകള്‍ക്ക് ചുറ്റും ബഫര്‍സോണിന് നീക്കമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് അധികൃതർ.
ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ രണ്ട് വിഭാഗങ്ങളായി തിരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 26.12.2024-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
59 അണക്കെട്ടുകളുടെ ബഫർ സോൺ വ്യാപിപ്പിക്കാൻ കെഎസ്ഇബി
15-മത് കേരള നിയമസഭയുടെ 13-മത് സമ്മേളനത്തിലെ 5919-ആം നമ്പര്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായി 26.12.2024-ലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ കെ.എസ്.ഇ.ബി.യുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നത് കെ.എസ്.ഇ.ബി.യുടെ പരിഗണനയിലുണ്ടെന്ന് വൈദ്യുതി മന്ത്രി മറുപടി നല്‍കിയിരുന്നുവെന്നത് വസ്തുതയാണ്.
എന്നാല്‍ 03.04.2025-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 26.12.2024-ലെ ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണ- മേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി വൈദ്യുതി ബോര്‍ഡ് മുന്നോട്ട് പോകുന്നില്ലെന്നും ചില മാധ്യമങ്ങളില്‍ ഇതു സംബന്ധമായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്