കോഴിക്കോട്: പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു.
കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്.
വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിൽനിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയാണ് അർഷാദ്.
പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്.
മൂന്നു പൊലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെയായതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്