തൃശൂർ : തൃശൂരിൽ വേനൽമഴയ്ക്ക് പിന്നാലെ റോഡുകളും പറമ്പുകളും പതകൊണ്ട് നിറഞ്ഞു, അമ്മാടം, കോടന്നൂർ എന്നീ പ്രദേശങ്ങളിലാണ് പതമഴ എന്നറിയപ്പെടുന്ന ഫോം റെയ്ൻ പെയ്തത്.
ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്.
തൃശൂരിൽ വിവിധയിടങ്ങളിൽ ചെറിയ ചാറ്റൽ മഴക്കൊപ്പം പതയും പെയ്യുകയായിരുന്നു.
പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞത്.
സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വിവരിച്ചു. ഈ രണ്ടു സാഹചര്യങ്ങളിലാണ് സാധാരണ ഗതിയിൽ പതമഴ അഥവാ ഫോം റെയിൻ പെയ്യുക എന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്