കൊല്ലം: വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്നുവെന്ന് ഫെബിൻ്റെ മാതാവ് പൊലീസിന് മൊഴി നൽകി.
പ്രതി തേജസ് രാജിനെ നേരത്തെ അറിയാമെന്ന് ഫെബിൻ്റെ മാതാവ് മൊഴി നൽകി.
മകൾക്കൊപ്പം തേജസ് പഠിച്ചിട്ടുണ്ടെന്നും തേജസിനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.
ഫെബിന്റെ കൊലപാതകം; കൊലക്ക് കാരണം തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറിയത്
കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇത് വീട്ടുകാർ വിലക്കിയിരുന്നു. ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോയെന്നും സംശയമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്