കൊച്ചി: മാസപ്പടിക്കേസിലെ നടപടികൾ പുനരാരംഭിച്ച് എൽഫോസ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐ കുറ്റപത്രത്തിൻറെ പകർപ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി.
കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണ് ഇഡി നടപടി.
എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്. ഇഡി അഭിഭാഷകനാണ് അപേക്ഷ നൽകിയത്.
വീണയുടെ കമ്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയിൽ നിന്നടക്കം പണം വരുന്നുന്നെന്നും കാണിച്ച് ഷോൺ ജോർജ് ഇഡിക്ക് പരാതി നൽകിയിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ഇഡി നോട്ടീസും നൽകിയിരുന്നു. വീണയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് ഇഡി നീക്കം.
കുറ്റപത്രം വിശദമായി പഠിച്ചശേഷം മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ ചോദ്യം ചെയ്യുന്നതിൽ അടക്കം തീരുമാനം എടുക്കും. കഴിഞ്ഞ ദിവസം, കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടി കേസിൽ SFIO കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎലിന്റെ ആവശ്യം. എന്നാൽ ആവശ്യം അംഗീകരിക്കാതെയാണ് ഡൽഹി ഹൈക്കോടതി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്