തിരുവനന്തപുരം: നിയമസഭാ മാർച്ച് സംഘർഷ കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറൻറ്.
തിരുവനന്തപുരം സിജെഎം കോടതിയാണ് വാറൻറ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറൻറ്. ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.
പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പി കെ ഫിറോസ് പാലിച്ചില്ല. ഫിറോസ് തുർക്കിയിലാണെന്ന് ഫിറോസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പോലീസിന്റെ ക്രിമിനൽവൽക്കരണം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ. ഫിറോസ് എന്നിവരായിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ, പികെ ഫിറോസ് എന്നിവരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്