പുന്നയൂർക്കുളം സാഹിത്യ സമിതി മികച്ച വായനക്കാരന് 2025 ജൂൺ 19 വായനാദിനത്തിൽ
അവാർഡ് നൽകുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുളള ലഘുവിവരണങ്ങളെ
അടിസ്ഥാനമാക്കിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. വായിച്ച പുസ്തകങ്ങളിൽ നിന്ന്
ആവശ്യമുളള ഘടകങ്ങൾ ഉൾപ്പെടത്തിയ കുറിപ്പ് 2025 മെയ് 10ന് മുൻപ് കൺവീനർ പുന്നയൂർക്കുളം
സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ 43/21 കുന്നത്തൂർ, പുന്നയൂർക്കുളം, തൃശ്ശൂർ ജില്ല
679561 എന്ന വിലാസത്തൽ ലഭിച്ചിരിക്കണം.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ കഥകളും
നോവലുകളുമാണ് ഇത്തവണ അവാർഡിന് വേണ്ടി വായിച്ച് കുറിപ്പുകൾ തയ്യാറാക്കേണ്ടത്.
പുന്നയൂർക്കുളം സാഹിത്യ സമിതി വായന അവാർഡിനായി മുൻ വർഷങ്ങളിൽ സമർപ്പിച്ച
വായനക്കുറിപ്പുകളോ മുൻവർഷ അവാർഡ് ജേതാക്കളെയോ വീണ്ടും പരിഗണിക്കുന്നതല്ല. ഓരോ
പുസ്തകത്തെക്കുറിച്ചുളള വായന കുറിപ്പിനും മുൻപ് വായിച്ച കൃതിയുടെ പേര്, വായിച്ച പതിപ്പ്,
പ്രസിദ്ധീകരിച്ച വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. മത്സരത്തിനായി ഓരോ
എൻഡ്രിയുടേയും മൂന്ന് കോപ്പികൾ വീതം അയക്കേണ്ടതാണ്. എൻഡ്രികൾ തിരികെ ലഭിക്കുന്നതിന്വിലാസം എഴുതി സ്റ്റാമ്പൊട്ടിച്ച് കവർ കൂടെ അയക്കേണ്ടതാണ്.
പാത്രസൃഷ്ടിയിലേക്ക്/വ്യവഹാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ഉൾക്കൊളളണം. പ്രസക്തസന്ദർഭങ്ങളുടെ/പാത്രഭാഷണങ്ങളുടെ ഉദ്ധരണികൾ ഉചിതമായിരിക്കും. വായനാകുറിപ്പുകളുടെ മൂല്യനിർണയത്തിലൂടെ മികച്ച വായനക്കാരനെ തിരഞ്ഞെടുക്കും. 10001 രൂപ ക്യാഷ് അവാർഡും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാർഡ്.
കൂടുതൽ വിവരങ്ങൾക്ക് : 9447831961/8281966402
പുന്നയൂർക്കുളം സാഹിത്യ സമിതി, കുന്നത്തൂർ, പുന്നയൂർക്കുളം
തൃശ്ശൂർ ജില്ല പിൻ: 679561
[email protected]
അബ്ദുൾ പുന്നയൂർക്കുളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്