കൊച്ചി: ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജി (54) യെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.
ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് ഒരുകോടി തട്ടിയെടുത്തത്.
കേര ഫൈബർ ടെക്സ് കമ്പനിയ്ക്ക് മറ്റൊരു കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇടപാട് ഉണ്ടായിരുന്ന കമ്പനിയുടെതേന്ന് കരുതുന്ന രീതിയിൽ ഒരു ഇമെയിൽ തയ്യാറാക്കുന്നു. അതിന് ശേഷം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇൻഫൊ പാർക്കിൽ ഉള്ള കമ്പനിലേക്ക് തുടരെ തുടരെ മെയിലുകൾ അയയ്ക്കുന്നു. ഇങ്ങനെയാണ് സാമ്പത്തിക ഇടപാട് നടന്നത്. ഇൻഫോപാർക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു പ്രതിയെ പിടികൂടിയത്.
ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു. ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ് സുതപ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്