നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്നു. കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹം അഴുകിയ നിലയിലാണ്. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. ഗോപൻ സ്വാമിയുടെ നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്.
കല്ലറയ്ക്ക് സമീപത്ത് വെച്ച് തന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തുമെന്നാണ് റിപ്പോർട്ട്. ഫോറൻസിക് സർജന്മാരും സബ് കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്