പത്തനംതിട്ട: പത്തനംതിട്ട കൂട്ടബലാത്സംഗ കേസിൽ ഇനി പിടിയിലാകാനുള്ളത് പത്ത് പേരാണ്. ശേഷിക്കുന്ന പത്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ്.
സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ അതിജീവിതയുടെ മാനസികാരോഗ്യം തൃപ്തികരമാണ്.
പെൺകുട്ടിക്ക് ദിവസവും കൗൺസിലിംഗ് നൽകുന്നുണ്ട്. പെൺകുട്ടി അഞ്ച് തവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്
കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 49 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ സ്റ്റേഷനുകളിലായി 30 എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു എഫ് ഐ ആർ തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലുമുണ്ട്.
പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേക്കും കേസ് അന്വേഷണം ശക്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്