തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഇടത് സംഘടന ഒരുക്കിയ സ്തുതി ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി.
വ്യക്തിപൂജക്ക് നിന്ന് കൊടുക്കുന്ന ആളല്ല താനെന്നും അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രിയെ സ്തുതിക്കുന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ 'കാവലാൾ' പാട്ടും വലിയ ചർച്ചയായിരുന്നു.
ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തൽ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. എന്നാൽ വ്യക്തി പൂജയ്ക്ക് താൻ നിന്നു കൊടുക്കില്ല. സെക്രട്ടേറിയേറ്റ് പരിസരത്ത് തന്‍റെ ഫ്ലക്സ് വച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍' എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമർശനമുയർന്നത്. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ നാളത്തെ ഉദ്ഘാടന ചടങ്ങിലാണ് കാവലാൾ എന്ന പേരിലുള്ള സംഘഗാനം ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 100 വനിതകളാണ് ഗാനം അവതരിപ്പിക്കുക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്