പെരുമാറ്റ ചട്ട ലംഘനം: പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത്' സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

MARCH 21, 2024, 3:01 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിലക്ക്.

വാട്‌സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തടഞ്ഞത്.പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്ന സന്ദേശമാണ് വിലക്കിയത്.

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കല്‍പ്പ് എന്ന സന്ദേശം തടയണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. മോദിയുടെ സന്ദേശം പെരുമാറ്റ ചട്ടലംഘനമാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറംനാടുകളിലുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam