നാഗ്പൂര്‍: ദേശീയ താല്‍പ്പര്യം പരിഗണിച്ച് ഇന്ത്യയ്ക്കെതിരെ സമ്മര്‍ദ്ദ തന്ത്രം സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ എല്ലാ ജനങ്ങളും കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ശരദ് പവാര്‍. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ചുമത്തുക എന്നത് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രമാണ്. പൗരന്മാര്‍ എന്ന നിലയില്‍, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നാം കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കണം. അമേരിക്കന്‍ പ്രസിഡന്റായി ആദ്യ ടേമില്‍ ട്രംപിന്റെ പ്രവര്‍ത്തന ശൈലി നമ്മള്‍ നേരത്തെ കണ്ടിരുന്നു. ആര്‍ക്കും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. മനസ്സില്‍ തോന്നുന്നതെന്തും അദ്ദേഹം വൈകാരികമായി സംസാരിക്കുന്നു. ഇതൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല.നമ്മുടെ അയല്‍ക്കാരെ സമീപിക്കുന്ന രീതിയെ നാം അവഗണിക്കരുത്. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.''
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്