ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചു; 40 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി 

MARCH 8, 2024, 10:46 AM

ജരാജസ്ഥാൻ: ലൈം​ഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി റിപ്പോർട്ട് . രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് 40 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന വിവരം.

കൊലപാതകത്തിന് ശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചിക്കുകയായിരുന്നു. ഇന്നലെ യുവാവിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. 

എന്നാൽ  പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 26 നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. ഓം പ്രകാശ് ബൈർവ എന്നയാളെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബാരൻ നഗരത്തിൽ താമസിക്കുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളീധർ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രജാപതി കൊലപാതകക്കുറ്റം സമ്മതിച്ചതായും എസ്പി ചൗധരി കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

കൊലപാതകം നടന്ന ദിവസം മൂന്നുപേരും ഒരുമിച്ച് മദ്യം കഴിക്കുകയയും പ്രജാപതിയുടെ സഹോദരിയെ കാണാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതായും പൊലീസ് പറയുന്നു. തിരിച്ച് വരുന്ന വഴി പ്രതികളുമായി ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് ബൈർവയെ മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam