ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം നേരിടാന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാതൃകാപരമായ തീരുമാനം എടുത്തത്.
നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയായിരിക്കും ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. സുരക്ഷാ വ്യൂഹത്തില്‍ പരമാവധി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
