അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു.
248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 19 പേരെയാണ് തിരിച്ചറിഞ്ഞത്.
തിരിച്ചറിയുന്ന മൃതദേഹം വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.
11 യാത്രക്കാരെയും 8 മെഡിക്കൽ വിദ്യാർത്ഥികളെയുമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനായത്. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും.
അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ പരിശോധനാ ഫലം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം നടന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്