എസ്എംഎ ബാധിതര്‍ക്ക് സൗജന്യ മരുന്ന്; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍

OCTOBER 26, 2026, 5:14 AM

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദങ്ങള്‍ക്കിടെ രോഗബാധിതരായ മുഴുവന്‍ പേര്‍ക്കും സൗജന്യമായി മരുന്നു നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഇതിനായി കെയര്‍ പദ്ധതി വഴി നിലവില്‍ സൗജന്യമായി മരുന്ന് നല്‍കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താനാണ് തീരുമാനം.

നിലവില്‍ പന്ത്രണ്ട് വയസ്സു വരെയുള്ളവര്‍ക്കാണ് സൗജന്യ മരുന്ന് ലഭിക്കുന്നത്. ജനറിക് മരുന്നായ നാറ്റ് സ്മാര്‍ട്ടാണ് നല്‍കുക.വിലക്കുറവില്‍ ജനറിക് മരുന്ന് ലഭ്യമായതോടെയാണ് മരുന്ന് നല്‍കുന്നവരുടെ പ്രായ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എസ്എംഎ മരുന്നു വിതരണവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് രോഗത്തിന് നാറ്റ്‌കോ കമ്പനിയുടെ ജനറിക് മരുന്നായ നാറ്റ് സ്മാര്‍ട്ട് നല്‍കുന്നത് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam