വിട്ടുവീഴ്ച ചെയ്യേണ്ടത് റഷ്യ, സമാധാന ചർച്ചകളിൽ ഉക്രെയ്ന് മേൽ സമ്മർദ്ദം; യുഎസിനെതിരെ തുറന്നടിച്ച്  സെലൻസ്കി

FEBRUARY 14, 2026, 10:13 AM

മ്യൂണിക്ക്: യുദ്ധ വിരാമത്തിന് റഷ്യയെ സമ്മർദ്ദത്തിലാക്കുന്നതിന് പകരം ഉക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് അമേരിക്കൻ ഭരണകൂടം നിരന്തരം ആവശ്യപ്പെടുന്നതായി ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. 

റഷ്യയുമായുള്ള സമാധാന ചർച്ചകളിൽ ഉക്രെയ്ൻ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചകളെക്കുറിച്ച് മാത്രമാണ് അമേരിക്ക സംസാരിക്കുന്നതെന്നും സെലൻസ്കി കുറ്റപ്പെടുത്തി.അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഉക്രെയ്ൻ-റഷ്യ-അമേരിക്ക ത്രികക്ഷി ചർച്ചകൾക്ക് മുന്നോടിയായാണ് സെലൻസ്കിയുടെ പ്രതികരണം. 

സമാധാന കരാറിനായി വേഗത്തിൽ നീങ്ങണമെന്നും അവസരം നഷ്ടപ്പെടുത്തരുതെന്നും ട്രംപ് വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇത് ചർച്ചകളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, "ചെറിയൊരു സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്" എന്നായിരുന്നു സെലൻസ്കിയുടെ മറുപടി. എങ്കിലും, ഉക്രെയ്ൻ തങ്ങളുടെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു കരാറിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം ഉക്രെയ്നിലെ 20 ശതമാനത്തോളം ഭൂമി നിലവിൽ റഷ്യയുടെ കൈവശമാണ്. നിലവിൽ ഉക്രെയ്‌നിന്റെ ആകെ ഭൂപ്രദേശത്തിന്റെ ഏകദേശം 20 ശതമാനത്തോളം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 2014-ൽ പിടിച്ചെടുത്ത ക്രിമിയയും, 2022-ലെ സമ്പൂർണ്ണ അധിനിവേശത്തിന് മുമ്പ് തന്നെ റഷ്യൻ അനുകൂല വിമതർ സ്വാധീനമുറപ്പിച്ച കിഴക്കൻ ഡോൺബാസ് മേഖലയുടെ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

തങ്ങളുടെ ഭൂമി റഷ്യയ്ക്ക് വിട്ടുനൽകിക്കൊണ്ടുള്ള യാതൊരുവിധ സമാധാന കരാറിനും ഉക്രെയ്ൻ ജനത തയ്യാറല്ലെന്നാണ് പുതിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഭൂരിഭാഗം ഉക്രെയ്ൻ പൗരന്മാരും റഷ്യൻ അധിനിവേശത്തെ ശക്തമായി എതിർക്കുന്നുവെന്നും സർവ്വേകൾ  ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam