ലണ്ടൻ: യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുകെയിൽ ഒരാൾ അറസ്റ്റിലായി. ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിൽ 40 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായി യുകെ നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.
സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ ചുമത്തിയ ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സൈബർ ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
അറസ്റ്റ് ഒരു പോസിറ്റീവ് നടപടിയാണെങ്കിലും സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് എൻസിഎയുടെ നാഷണൽ സൈബർ ക്രൈം യൂണിറ്റ് മേധാവി ഡെപ്യൂട്ടി ഡയറക്ടർ പോൾ ഫോസ്റ്റർ പറഞ്ഞു.
അന്വേഷണം തുടരുകയാണ്. സൈബർ കുറ്റകൃത്യം യുകെയിൽ കാര്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഒരു ഭീഷണിയാണ്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ഈ ഭീഷണി ഇല്ലാതാക്കാൻ എൻസിഎയും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടൻ, ബ്രസൽസ്, ബെർലിൻ, ഡബ്ലിൻ വിമാനത്താവളങ്ങളിലെ ചെക്ക് ഇൻ തടസ്സപ്പെടുത്തിയ സൈബർ ആക്രമണത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായിരുന്നു. ഹീത്രോ, ബ്രസൽസ്, ബർലിൻ തുടങ്ങിയ വലിയ വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. ബുധനാഴ്ച രാവിലെ വരെ മിക്ക വിമാനങ്ങളും 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് സർവീസ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്