യുഎഇയിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ളവർക്ക്, വലിയ ആശ്വാസം നൽകുന്ന ഒരു സുപ്രധാന മാറ്റവുമായി സെൻട്രൽ ബാങ്ക്.
വ്യക്തിഗത വായ്പകൾക്ക് നിലവിലുള്ള 5,000 ദിർഹത്തിന്റെ കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചു.
ഇതോടെ, ഇന്ത്യക്കാർ ഉൾപ്പെടെ രാജ്യത്തെ കൂടുതൽ താഴ്ന്ന വരുമാനക്കാരും ബ്ലൂ കോളർ തൊഴിലാളികളുമായ രാജ്യത്തെ കൂടുതൽ താമസക്കാർക്ക് ഇനി എളുപ്പത്തിൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാകും.
ബാങ്കുകൾക്ക് ഇപ്പോൾ സ്വന്തം ആഭ്യന്തര നയങ്ങൾക്കനുസരിച്ച് വായ്പകൾക്കുള്ള ശമ്പള പരിധി നിശ്ചയിക്കാൻ കഴിയും. താഴ്ന്ന വരുമാനക്കാർക്ക് 'ക്യാഷ് ഓൺ ഡിമാൻഡ്' പോലുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കൂടുതൽ പ്രവേശനം നൽകുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
ബാങ്കുകൾക്ക് ഇനിമുതൽ അവരുടെ സ്വന്തം ആഭ്യന്തര നയങ്ങൾക്കനുസരിച്ച് വായ്പകളുടെ ശമ്പള പരിധി നിശ്ചയിക്കാം. ‘ക്യാഷ് ഓൺ ഡിമാൻഡ്’ പോലുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടുതൽ പ്രവേശനം നൽകുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
