കീവ്: ട്രംപ്-പുടിന്‍ ഉന്നതതല ചര്‍ച്ചകളുടെ ദിവസം പോലും റഷ്യ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അവര്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് തെളിയിക്കുന്നെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം.
യുദ്ധത്തിന് ന്യായമായ ഒരു അന്ത്യം എങ്ങനെ കാണാം എന്നതിനെക്കുറിച്ച് വാഷിംഗ്ടണുമായും യൂറോപ്യന്‍ സഖ്യകക്ഷികളുമായും ഉക്രെയ്ന്‍ ചര്‍ച്ച നടത്തി വരികയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ''യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ കഴിയുന്നത്ര ഉല്‍പ്പാദനക്ഷമമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, അമേരിക്കയില്‍ നിന്ന് ശക്തമായ ഒരു നിലപാട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
